2007, ജനുവരി 19, വെള്ളിയാഴ്‌ച

വിയര്‍പ്പിന്റെ വില


വിയര്‍പ്പിന്റെ വില


വായിയ്ക്കുവാന്‍ പഠിയ്ക്കുവാന്‍ എത്ര ഞാന്‍ പാടു പെട്ടു

പക്ഷേ വായിച്ചു എത്ര ഞാന്‍ ഉല്ലസിച്ചു!


ഈ കുന്നില്‍ കയറാന്‍ ഞാന്‍ എത്ര കിതച്ചു തുപ്പി

പക്ഷേ ഈ സൂര്യോദയം കാണുവാന്‍ എന്തു ഭംഗി!


മക്കളെ വളര്‍ത്തുവാന്‍ എത്ര ഞാന്‍ ആധി പൂണ്ടു

ഇന്നവരെല്ലാം നല്ല കൈത്താങ്ങലായ്‌


സത്യത്തെ കണ്ടെത്താന്‍ എത്ര നാട്‌ തെണ്ടി

സത്യം അറിഞ്ഞപ്പോള്‍ നല്ല ശാന്തി തോന്നി!


വിയര്‍പ്പ്പ്പ്‌ പൊടിയുമ്പോള്‍ ഏറെ ക്ഷീണം തോന്നാം

പക്ഷേ കൊയ്ത്തു കഴിയുമ്പോള്‍ നാം പുഞ്ചിരിയ്കും.

2 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

മക്കളെ വളര്‍ത്തുവാന്‍ എത്ര ഞാന്‍ ആധി പൂണ്ടു
ഇന്നവരെല്ലാം നല്ല കൈത്താങ്ങലായ്‌


താണ്ടി വന്ന പാതകളിലേക്കു് തിരിഞ്ഞു നോക്കാറായിട്ടില്ല ഇപ്പോഴുമെങ്കിലും,
ഒരു നാളിങ്ങനെ പറയാനെനിക്കും യോഗമുണ്ടാകട്ടെ.

മലയാളം ബൂലോകത്തേക്ക് സ്വാഗതം..!

മറ്റൊരാള്‍ | GG പറഞ്ഞു...

"വിയര്‍പ്പ്പ്പ്‌ പൊടിയുമ്പോള്‍
ഏറെ ക്ഷീണം തോന്നാം
പക്ഷേ കൊയ്ത്തു കഴിയുമ്പോള്‍ നാം പുഞ്ചിരിയ്കും.
ഏറെ ചിന്ന്തിപ്പിച്ച നല്ല വരികള്‍!

ഇനിയും എഴുതൂ.